2009 സെപ്റ്റംബർ 16, ബുധനാഴ്‌ച

മൈന ചെറു കഥ

മൈന

എന്നത്തേയും പോലെ രാവിലെ തന്നെ 9 മണിക്കുള്ള ബസ്‌ പിടിക്കുവാനായ്‌ അയാള്‍ ധ്ര്തിയി l പോവുകയായിരുന്നു .പോകുന്ന വഴിയില്‍ തന്റെ ദിവസത്തിന്റെ വിധി നിര്‍ണയിക്കുന്ന മൈനകലവിറെയുന്ടാകുമോ എന്ന അയാള്‍ പരതിനോക്കി . ദൂരെ നിന്നു തന്നെ അയാള്‍ കണ്ടുപിടിച്ചു ,അതാ ...അതാ ...രണ്ടു മൈനകള്‍ !!!!!അയാള്‍ക്ക്‌ സന്തോഷമായി ....ഇന്ന്‍ സന്തോഷത്തിന്റെ ദിവസമാണ്‌ ...പക്ഷെ രണ്ടും ഒരുമിച്ചല്ല ഇരിക്കുന്നത് . അവരുടെ ഇടയില്‍ പിനക്കമുന്ടോ ... അയാള്‍ ഒരു നിമിഷം സന്കിച്ചു ..രണ്ടു മൈനയേയും തന്റെ ദ്ര്ഷ്ടിയില്‍ വരുത്തുവാന്‍ അയാള്‍ കുറെ പാടുപെട്ടു ... എന്നാലും സംശയം ബാക്കി .... രണ്ട്ട് മൈനയേയും കണ്ടോ ആവോ .....? ഇല്ല , ഒറ്റ മൈനയെ താന്‍ കണ്ടിട്ടില്ല .... അയാള്‍ മുന്നോട്ട് നടന്നു ....

അതെ , അയാള്‍ അങ്ങിനെയാണ് . പണ്ടു മുതലേ അങ്ങിനെയാണ് .തന്റെ മുത്തശ്ശി പറഞ്ഞു തന്നെ കത്ചകളും , തന്റെ ബാല്യത്തില്‍ കൂട്ടുകാരുടെ കൂടെ ഒഅടിചാടി നടന്ന കളികളും അയാള്‍ മറന്നു പോയിരിക്കുന്നു .പക്ഷെ ഈ മൈനയുടെ രഹസ്യം , അത് മാത്രം അയാള്‍ മറന്നു പോയിട്ടില്ല .. അതിന് പല കാരനങ്ങലുന്റ്റ്‌ . ഇരട്ട മൈനയെ കാണുന്ന ദിവസം അയാള്‍ക്ക് സന്തോഷത്തിന്റെ ദിവസമായിരുന്നു .... ഒറ്റ സംഖ്യയുള്ള മൈനയെ കാണുമ്പോള്‍ ദുഖത്തിന്റെയും .... അയാള്‍ക്ക്‌ ഓര്‍മ്മയുന്റ്റ്‌ ,ഒരു ദിവസം ഒഫിഇസില്‍ നിന്നു വരുമ്പോഴാണ് മു‌ന്നു മൈനയെ അയാള്‍ വഴിയില്‍ വച്ച കണ്ടത്‌ .എന്തോ ആസന്ക മനസ്സില്‍ ഉണ്ടായിരുന്നു അപ്പോള്‍ തന്നെ .വിട്ടിലെത്തി ഏകദേസം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അമ്മയ്ക്ക് ഒരു നെഞ്ഞുവേദന വന്നത് .പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു .എങ്കിലും ...... അത് പോലെ എത്രയോ അനുഭവങ്ങള്‍ ....

ബസ്‌ വരുന്നുന്റ്റ്‌ ... ഇന്നു 5 മിനിറ്റ്‌ വൈകിയാണ് വരുന്നത് .അയാള്‍ കൈ കാണിച്ചു . നേരം വൈകിയത്‌ കൊണ്ടാകാം ബസ്‌ നിറുത്തിയില്ല . അയാള്‍ ഒറ്റക്കല്ലേ അവിടെ ഉണ്ടായിരുന്നുള്ളൂ ... ബസ്കാര്‍ക്ക് ഒരു ടിക്കറ്റ്‌ പോയാലും സമയത്ത് ഒഅടിയാല്‍ മതി . ഒരു നിമിഷം അയാള്‍ സന്കിച്ചു .താന്‍ ഇന്ന്‍ കണ്ടത് ഒറ്റ മൈനയെ ആയിരുന്നോ ? ഇല്ല ആകാന്‍ വഴിയില്ല ... അയാള്‍ ബസ്സിനു പുറകെ ഓടി ...കുറെ ഓടി ... ഓടിയത് മാത്രം മിച്ചം . ബസ്‌ കിട്ടിയില്ല . തളര്‍ന്നു മുട്ടിനു കൈ കൊടുത്ത്‌ അയാള്‍ കിതച്ച് നിന്നു .പെട്ടന്നാണ് പിന്നാലെ വന്ന ഒരു ലോറി അയാളെ ഇടിച്ച് തെറിപ്പിച്ചത്‌ . ആളുകള്‍ ഓടിക്കൂടി അയാളെ പിന്നാലെ വന്ന ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോവുകയാണ്‌ ...പോകുന്ന വഴിയില്‍ അന്ത്യശ്വാസം വലിക്കുമ്പോഴും അയാള്‍ മനസ്സില്‍ ഉറപ്പിച്ചു . അതെ , ഇന്നു കണ്ടത്‌ ഒറ്റ മൈനയെ തന്നെ ....
Delvin Antony

2009 സെപ്റ്റംബർ 15, ചൊവ്വാഴ്ച

റമദാന്‍ ആസംസകള്‍ ............








എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും കേരള അസോസിയേഷന്റെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും റമദാന്‍ ആസംസകള്‍ ............


2009 സെപ്റ്റംബർ 5, ശനിയാഴ്‌ച

നമ്മുടെ ഓണം ആഘോഷം











ഇതു നമ്മുടെ ഓണം ആഘോഷം.......പ്രവാസികള്‍ ആയ നമ്മള്‍ നമ്മുടെ കഴിവിന്റെ പരമാവധി പരിശ്രമിച്ച് ഓണം ആഘോഷിച്ചു...ഇതിന് വേണ്ടി സഹകരിച്ച് എല്ലാ നല്ലവരായ മലയാളികള്‍ക്കും കേരള അസോസിയേഷന്‍ നന്ദി അറിയിക്കുന്നു.നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങളെ അറിയിക്കുക.




നമ്മുടെ ഓണപ്പൂക്കളം